#Karkidakam #Ramayana Masam #Kerala #Ayurveda
ഇന്ന് കർക്കിടകം ഒന്ന്. മലയാളികളുടെ ആചാര-ആരോഗ്യ മാസമായ കർക്കിടകത്തിന് തുടക്കമായി. രാമായണ മാസം കൂടിയാണ് കർക്കിടകം.
ഇന്ന് മുതൽ അടുത്ത ഒരു മാസക്കാലം ക്ഷേത്രങ്ങളും വീടുകളും രാമ നാമങ്ങളാൽ മുഖരിതമാകും. നാലമ്പലങ്ങളിലും വീടുകളിലും രാമായണ പാരായണം തുടങ്ങും.
തോരാത്ത മഴയും കെടുതിയും നിറഞ്ഞ കാലമാണ് കർക്കിടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കർക്കടകവും പഞ്ഞ കർക്കടകവുമായിരുന്നു. ദുരിതവും ആരോഗ്യ പ്രശ്നങ്ങളും കൂടുതലായി വരുന്ന മാസം കൂടിയാണിത്.
കർക്കിടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെയും ഭക്തിയിലൂടെയും മറികടക്കാമെന്നാണ് വിശ്വാസം. കൂടാതെ ആയുർവേദ ചികിത്സകൾക്കും കർക്കിടക ചികിത്സകൾക്കും ഏറെ പ്രാധാന്യമുള്ള മാസം കൂടിയാണിത്.
ഔഷധ കഞ്ഞി, പത്യാഹാരം, എണ്ണ തേച്ചുള്ള ചികിത്സകൾ തുടങ്ങിയവ കർക്കിടകത്തിൽ വ്യാപകമാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും ശരീരം ശുദ്ധീകരിക്കാനും ഈ മാസം അനുയോജ്യമാണെന്നാണ് ആയുർവേദത്തിന്റെ പക്ഷം.
ഭക്തിയുടെയും ആരോഗ്യത്തിന്റെയും മാസമായി കർക്കിടകം മലയാളികളുടെ ജീവിതത്തിൽ ഇന്നും പ്രസക്തമായി തുടരുന്നു.
Content Highlight: Karkidakam 1 Today: Ramayana Masam Begins in Kerala



.png)
.jpeg)
.jpeg)




.png)
.jpeg)
.jpeg)


























